Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madan Rathod

നീറ്റ് ചോദ്യപേപ്പർ ചോർന്നത് കേരളത്തിലെന്ന് ബിജെപി നേതാവ്

ജ​​​​​യ്പു​​​​​ർ: നീ​​​​​റ്റ് യു​​​​​ജി പ​​​​​രീ​​​​​ക്ഷ​​​​​യ്ക്കു​​​​​ള്ള ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ന്ന​​​​​ത് കേ​​​ര​​​ള​​​ത്തി​​​ലെ​​​ന്നു രാ​​​​​ജ​​​​​സ്ഥാ​​​​​ൻ ബി​​​​​ജെ​​​​​പി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മ​​​​​ദ​​​​​ൻ റാ​​​​​ത്തോ​​​​​ഡ്. അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ന്നു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും കു​​​​​റ്റ​​​​​ക്കാ​​​​​ർ ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

നീ​​​​​റ്റ്-​​​​​യു​​​​​ജി ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ കേ​​​​​സി​​​​​ൽ ന​​​​​ട​​​​​പ​​​​​ടി വൈ​​​​​കി​​​​​ച്ച​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ രാ​​​​​ജ​​​​​സ്ഥാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ​​​​​തി​​​​​രേ മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി അ​​​​​ശോ​​​​​ക് ഗെ​​​​​ഹ്‌​​​​​ലോ​​​​​ട്ടും പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വ് ടി​​​​​ക്കാ​​​​​റാം ജു​​​​​ല്ലി​​​​​യും രൂ​​​​​ക്ഷ വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​മു​​​​​യ​​​​​ർ​​​​​ത്തി. കേ​​​​​ന്ദ്ര​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു പ്ര​​​​​ശ്ന​​​​​മു​​​​​ണ്ടാ​​​​​കാ​​​​​തി​​​​​രി​​​​​ക്കാ​​​​​നാ​​​​​ണ് രാ​​​​​ജ​​​​​സ്ഥാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ട​​​​​പ​​​​​ടി വൈ​​​​​കി​​​​​ച്ച​​​​​തെ​​​​​ന്ന് കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ൾ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി.

ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ച്ച സം​​​​​ബ​​​​​ന്ധി​​​​​ച്ച് സം​​​​​സ്ഥാ​​​​​ന​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു വി​​​​​വ​​​​​രം ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​താ​​​​​യി ഗെ​​​​​ഹ്‌​​​​​ലോ​​​​​ട്ട് പ​​​​​റ​​​​​ഞ്ഞു. “പ​​​​​രാ​​​​​തി സം​​​​​ബ​​​​​ന്ധി​​​​​ച്ച് എ​​​​​ൻ​​​​​ടി​​​​​എ രാ​​​​​ജ​​​​​സ്ഥാ​​​​​ൻ ഡി​​​​​ജി​​​​​പി​​​​​യെ അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. അ​​​​​തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് രാ​​​​​ജ​​​​​സ്ഥാ​​​​​ൻ പോ​​​​​ലീ​​​​​സി​​​​​ന്‍റെ സ്പെ​​​​​ഷ​​​​​ൽ ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ​​​​​സ് ഗ്രൂ​​​​​പ്പ് (എ​​​​​സ്ഒ​​​​​ജി) അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്. വി​​​​​വ​​​​​രം മ​​​​​റ​​​​​ച്ചു​​​​​വ​​​​​യ്ക്കാ​​​​​നാ​​​​​ണ് സം​​​​​സ്ഥാ​​​​​ന​​​സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്.

മേ​​​​​യ് മൂ​​​​​ന്നി​​​​​ലെ പ​​​​​രീ​​​​​ക്ഷ ക​​​​​ഴി​​​​​ഞ്ഞ് തൊ​​​​​ട്ട​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ച്ച സം​​​​​ബ​​​​​ന്ധി​​​​​ച്ച് പ​​​​​രാ​​​​​തി ന​​​ൽ​​​കി​​​​​യി​​​​​രു​​​​​ന്നു. അ​​​​​വ​​​​​ർ എ​​​​​ൻ​​​​​ടി​​​​​എ​​​​​യ്ക്ക് പ​​​​​രാ​​​​​തി എ​​​​​ഴു​​​​​തി ന​​​ൽ​​​കി. പ​​​​​രാ​​​​​തി​​​​​ക​​​​​ൾ ബോ​​​​​ധ്യ​​​​​പ്പെ​​​​​ട്ട എ​​​​​ൻ​​​​​ടി​​​​​എ പ​​​​​രീ​​​​​ക്ഷ റ​​​​​ദ്ദാ​​​​​ക്കി. കേ​​​​​സ് സി​​​​​ബി​​​​​ഐ​​​​​ക്കു കൈ​​​​​മാ​​​​​റി.

രാ​​​​​ജ​​​​​സ്ഥാ​​​​​ൻ എ​​​​​സ്ഒ​​​​​ജി ഒ​​​​​രു കേ​​​​​സു​​​​​പോ​​​​​ലും ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്തി​​​​​ല്ല. ’’ -അ​​​​​ശോ​​​​​ക് ഗെ​​​​​ഹ്‌​​​​​ലോ​​​​​ട്ട് പ​​​​​റ​​​​​ഞ്ഞു. കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ ബി​​​​​ജെ​​​​​പി ഭ​​​​​ര​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് 89 ശ​​​​​ത​​​​​മാ​​​​​നം ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ച്ചാ സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ണ്ടാ​​​​​യ​​​​​തെ​​​​​ന്ന് ടി​​​​​ക്കാ​​​​​റാം ജു​​​​​ല്ലി ആ​​​​​രോ​​​​​പി​​​​​ച്ചു.

Latest News

Corehub Up